ഗുജറാത്തിൽ മരിച്ച 4 വയസുകാരിക്ക് ചാന്ദിപുര വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 15 ആയി

ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയില്‍ മരണം 15 ആയി. സബര്‍കാന്ത ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച നാലുവയസ്സുകാരിയില്‍ അണുബാധ സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനശേഷി കണക്കിലെടുത്ത് കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read; ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു, നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

ജൂലൈ 15 ന് ഗുജറത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ചാന്ദിപുര വൈറസ് ബാധയില്‍ മരണസംഖ്യ ഉയർന്നതോടെ കടുത്ത ജാഗ്രതയിലാണ് ഗുജറാത്ത്. സബര്‍കാന്ത ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച നാലുവയസ്സുകാരിയില്‍ അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥല്‍ അറിയിച്ചു. സബര്‍ കാന്താ, ആരവല്ലി, മഹിസാഗര്‍ തുടങ്ങിയ ജില്ലകളിര്‍ നിരവധി പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍ മഹാരാഷ്ട്ര മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ചികിത്സയിലുണ്ട്.

കഴിഞ്ഞ ദിവസം മരണപ്പെട്ട 8 കുട്ടികളുടെ രക്തസാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ചാന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗം ബാധിച്ചവരായിത്തന്നെ പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കമ്മ്യൂണിറ്റി സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. കടുത്ത വ്യാപനശേഷിയുള്ള വൈറസ് കുട്ടികളില്‍ എന്‍സഫലൈറ്റിസ് പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമായേക്കും.

Also Read; ‘നിതീഷ് ജീ പ്ലീസ് നോട്ട് പാലം നമ്പർ 15 ഓൺ ദി സ്റ്റേജ്’, നാലാഴ്ചക്കിടെ ബിഹാറിൽ നിലം പതിച്ചത് 15 പാലങ്ങൾ

റാബ്‌ഡോ വിറിഡോ ഗണത്തില്‍പ്പെട്ട വൈറസ് കൊതുക് ഈച്ച എന്നിവയിലൂടെയാണ് രോഗം പടര്‍ത്തുന്നത്. അണുബാധ കേന്ദ്ര നാഡീവ്യൂഹത്തെയും മസ്തിഷകത്തെയു ഗുരുതരമായി ബാധിക്കന്നതു കൊണ്ട് മരണ സാധ്യത കൂടുതലാണെന്നും, എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News