ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധിച്ച് നാലു വയസുകാരി മരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഈ വൈറസ് ബാധ മൂലമാണ് സംസ്ഥാനത്ത് 14 മരണങ്ങള്‍ സംഭവിച്ചതെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്‌ളുവിന്റെ ലക്ഷണങ്ങള്‍, തലച്ചോറില്‍ വീക്കം എന്നിവയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.
ALSO READ: ‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു
അരവല്ലി ജില്ലയിലെ മോട്ടാ കാന്‍താരിയ ഗ്രാമത്തില്‍ നിന്നുള്ള നാലു വയസുകാരിയാണ് സബര്‍കാന്ത ജില്ലയിലെ ഹിമന്ത്‌നഗറിലെ സിവില്‍ ആശുപത്രിയില്‍ മരിച്ചത്. ഖേദ, ഗാന്ധിനഗര്‍, പഞ്ച്മഹലാന്‍ഡ് ജാംനഗര്‍ ജില്ലകളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള മറ്റൊരു രോഗിയും മധ്യപ്രദേശിലെ ധറില്‍ നിന്നുള്ള ഒരാളും സംസ്ഥാന ആശുപത്രികളില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.ഇത് പ്രാഥമികമായി ഫ്‌ളെബോടോമിന്‍ സാന്‍ഡ്ഫ്‌ലൈകളിലൂടെയും ചിലപ്പോള്‍ ചെള്ള്. കൊതുകുകള്‍ എന്നിവയിലൂടെയും പകരുന്നു. കുട്ടികളില്‍ ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. 1965-ല്‍ മഹാരാഷ്ട്രയിലെ ചാന്തിപുര ഗ്രാമത്തിലാണ് ഇത് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here