നൈപുണ്യ വികസന കോർപറേഷന്റെ കീഴിൽ മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാനുള്ള പദ്ധതിയിലൂടെ കടലാസുകമ്പനികളിലേക്ക് 300 കോടി രൂപ വകമാറ്റിയ സംഭവത്തിൽ അറസ്റ്റിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഇതുവരെ കോടതിയിൽ ഹാജരാക്കിയില്ല. ഇന്ന് വൈകുന്നേരത്തോടെ ഹാജരാകുമെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ നായിഡു കോടതിയിൽ എത്തിയില്ല. അറസ്റിലായ നായിഡു ഇപ്പോഴും ഗുണ്ടൂരിലെ സിഐഡി ഓഫീസിൽ തുടരുകയാണ് . നായിഡുവിന്റെ അറസ്റ്റിനെ തുടർന്ന് പൊലീസും ജനസേനാ പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
അതേസമയം, ന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെത്തുടർന്നുള്ള നാടകീയത തുടരുന്നു. വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടയുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടക്കുകയായിരുന്നു. ആന്ധ്ര – തെലങ്കാന അതിർത്തിയിൽ നിന്ന് മംഗളഗിരി വരെ നടന്ന് പോകുമെന്ന് പവൻ കല്യാൺ പറഞ്ഞു. സിഐഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ഓഫീസ് വരെ നടക്കുമെന്നും, പൊലീസ് തടയാമെങ്കിൽ തടയട്ടെ എന്നും പവൻ കല്യാൺ വെല്ലുവിളിച്ചു.
Also Read: ജി 20 ഉച്ചകോടി; യുക്രെയിന്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണ
എന്നാൽ നൈപുണ്യ വികസന കോർപറേഷന്റെ കീഴിൽ മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാനുള്ള പദ്ധതിയിലൂടെ കടലാസുകമ്പനികളിലേക്ക് 300 കോടി രൂപ വകമാറ്റിയ സംഭവത്തിൽ, ദുരുപയോഗം ചെയ്ത ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കൾ ചന്ദ്രബാബു നായിഡുവും ടി.ഡി.പിയുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അഴിമതി പദ്ധതിയിൽ സ്വകാര്യ കമ്പനികൾ പണം ചെലവഴിക്കുന്നതിന് മുമ്പുതന്നെ സർക്കാർ 371 കോടി രൂപ മുൻകൂറായി അനുവദിച്ചു. ഈ പണം കടലാസുകമ്പനികളുടെ വ്യാജ ബില്ലിലൂടെയാണ് തട്ടിയെടുത്തത്. സിംഗപ്പൂരായിരുന്നു ചില കടലാസുകമ്പനികളുടെ ആസ്ഥാനം. നടപടിക്രമം പാലിക്കാതെ സർക്കാർ ഫണ്ടിന്റെ ഒരുഭാഗം മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാൻ വിനിയോഗിച്ചുവെങ്കിലും ബാക്കി തുക കടലാസുകമ്പനികളിലേക്ക് വകമാറ്റി പദ്ധതിയിൽ പണം മുൻകൂറായി അനുവദിക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവായിരുന്നു. ഡിസൈൻ ടെക് സിസ്റ്റംസ് മാനേജിങ് ഡയറക്ടർ വികാസ് ഖൻവേൽകറിനെയും തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സി.ഐ.ഡി മേധാവി പറഞ്ഞു. പദ്ധതിയുടെ പ്രധാന ഫയലുകൾ കാണാതായെന്നും ചന്ദ്രബാബുവും മറ്റുള്ളവരുമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here