ജയിലിൽ ഉപവാസത്തിൽ ചന്ദ്രബാബു നായിഡു; ഐക്യദാർഡ്യവുമായി മകനും

ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിൽ ഉപവാസത്തിൽ. അറസ്റ്റ് ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ പകപോക്കലുമാണെന്ന് ആരോപിച്ചാണ് ഉപവാസം നടത്തുന്നത്. ചന്ദ്രബാബു നായിഡുവിനു ഐക്യദാർഡ്യവുമായി മകൻ നാരാ ലോകേഷ് ദില്ലിയിൽ ഉപവാസം നടത്തുന്നുണ്ട്.

ALSO READ:നിരവധി നടിമാരുടെ പേരുകൾ വന്നു; ഒടുവിൽ ദളപതി 68 ലെ നായികയാകുന്ന താരം
ഗാന്ധി ജയന്തി ദിനത്തിൽ രാജാമുന്ദ്രി ജയിലിൽ ഉപവാസം അനുഷ്ഠിക്കുന്ന ചന്ദ്ര ബാബു നായിഡുവിന് പിന്തുണയർപ്പിച്ചാണ് ഡൽഹിയിലെ ഏകദിന ഉപവാസം. നായിഡുവിന്റെ മകനും ടി ഡി പി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷിന്റെ നേത്യത്വത്തിലാണ് ഉപവാസം. I am with CBN ബോർഡുമായി ടി ഡി പി എംപിമാരും പ്രവർത്തകരും ഉപവാസ സമരത്തിലുണ്ട്.ചന്ദ്ര ബാബുനായിഡുവിന്റെ ഭാര്യ ഭുവനേശ്വരി, രാജമൻഡ്രി ജയിലിനു മുന്നിലാണ് ഉപവസിക്കുന്നത്.

ALSO READ:നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കി ജാതി മത ചിന്തകളെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി

അതേസമയംഅമരാവതി ഇന്നർ റിങ് റോഡ് അഴിമതി കേസിൽ മറ്റന്നാൾ ലോകേഷിനെ CID ചോദ്യം ചെയ്യാൻ സമൺസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നടത്തുന്ന അറസ്റ്റും കേസുമെല്ലാം രാഷ്ട്രീയ വേട്ടയാടലെന്നാണ് ടി ഡി പി യുടെ ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News