ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കി

371 കോടി രൂപയുടെ അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. നായിഡു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും 371 കോടിയുടെ അഴിമതി നടന്നുവെന്നുമാണ് പൊലീസിന്റെ പ്രതികരണം. നായിഡുവിന് പിന്തുണയുമായി എത്തിയ ജനസേനാ നേതാവ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടന്നു.

നന്ദ്യാല്‍ ജില്ലയിലെ പൊതുപരിപാടി കഴിഞ്ഞ് കാരവനില്‍ ഉറങ്ങുന്നതിനിടെയാണ് സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മകനുമായ നാരാ ലോകേഷും ടിഡിപി പ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു നായിഡു ആരോപിച്ചത്.

READ MORE:ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

2015- 18 കാലയളവില്‍ സംസ്ഥാനത്ത് നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്ന് സിഐഡി മേധാവി എന്‍.സഞ്ജയ് പറഞ്ഞു.

READ MORE:യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്; കിരീടം കോക്കോ ഗോഫിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News