മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് നാല് വകുപ്പുകൾ ലഭിക്കുമെന്ന് റിപ്പോർട്ട്. ജെഡിയുവിന് രണ്ട് വകുപ്പുകൾ ലഭിക്കുമെന്നുമാണ് ബന്ധപ്പെട്ട റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

also read: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്; ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനവ്
രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവരാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയ നാല് ടിഡിപി നേതാക്കളിൽ മൂന്ന് പേർ .നിതീഷ് കുമാറിൻ്റെ ജനതാദൾ ലാലൻ സിംഗ്, രാം നാഥ് താക്കൂർ എന്നീ രണ്ട് മുതിർന്ന നേതാക്കളുടെ പേര് നിർദ്ദേശിച്ചു. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാംനാഥ് താക്കൂർ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിൻ്റെ മകനാണ് ഠാക്കൂർ.നാളെ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങൾ തീരുമാനിക്കാൻ ചേർന്ന ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) യോഗത്തിലാണ് തീരുമാനം.

also read: സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്; മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി എം ബി രാജേഷ് പുരസ്കാരം സമ്മാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News