നാലാമൂഴം; ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേറ്റു, പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ഉപമന്ത്രിയായി ചുമതലയേറ്റു.

ALSO READ:പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതൽ

പവന്‍ കല്ല്യാണിനൊപ്പം ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷും, മറ്റ് 22 പേരും മന്ത്രിമാരായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിനിമാ താരം രജനികാന്ത്, മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ തുടങ്ങി മറ്റ് പ്രധാന നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ:റഷ്യ – യുക്രൈൻ യുദ്ധം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം

അന്ന് സഭ വിട്ടത് കരഞ്ഞുകൊണ്ട്; യാഥാര്‍ത്ഥ്യമായത് ആ ‘ദൃഢനിശ്ചയം’

‘അധികാരത്തില്‍ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയില്‍ കാലുകുത്തൂ എന്ന ശപഥത്തോടെയാണ് 2021 നവംബറില്‍ തെലുഗുദേശം പാര്‍ട്ടി പ്രസിഡന്റും അന്നത്തെ പ്രതിപക്ഷ നേതാവുമായ എന്‍.ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് നിയമസഭ വിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയെക്കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ അംബാടി രാംബാബു നടത്തിയ മോശമായ പരാമര്‍ശമാണ് നായിഡുവിനെ ഉഗ്രശപഥത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കും ജയില്‍വാസത്തിനും പിന്നാലെ ബിജെപിയെ ഒപ്പം നിര്‍ത്തിയാണ് നായിഡു ആന്ധ്ര രാഷ്ട്രീയത്തില്‍ മടങ്ങിവന്നത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണവും നേടി എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയുമായും ടിഡിപി മാറി. സഖ്യകക്ഷികളായ പവന്‍ കല്യാണിന്റെ ജനസേന നിയമസഭയിലേക്ക് 21 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News