ജഗന്‍ മോഹന് തിരിച്ചടി, ചന്ദ്രബാബു നായിഡു തിരിച്ചുവരും; സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

വരുന്ന ലോക്‌സഭാ തരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) എട്ടു സീറ്റുകളില്‍ ഒതുങ്ങുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഒഫ് ദി നേഷന്‍ സര്‍വേ. തെലങ്കാനയയില്‍ കെസിആറിനേറ്റ പരാജയത്തിന് പിന്നാലെ ജഗനും ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി നേട്ടം കൊയ്യുമെന്നാണ് സര്‍വേ പറയുന്നത്.

ALSO READ:  വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം; ട്രെയിലർ ലോഞ്ചിങ് തീയതി പുറത്തുവിട്ടു

25ല്‍ 17 സീറ്റുകള്‍ നേടി ടിഡിപി വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ. അതേസമയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിക്കും ആശ്വസിക്കാന്‍ ഒരു സീറ്റു പോലും ലഭിച്ചേക്കില്ലെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. ടിഡിപിക്ക് 45% വോട്ട് ലഭിക്കുമ്പോള്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 41% വോട്ടു ലഭിക്കുമെന്നാണ് മൂഡ് ഒഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിക്ക് മൂന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് രണ്ടു ശതമാനവും വോട്ടുകള്‍ ലഭിച്ചേക്കാം.

ALSO READ: ദില്ലി സമരത്തിൽ നിന്ന് യുഡിഎഫ് വിട്ട് നിന്നത് അന്ധമായ സംസ്ഥാന സർക്കാർ വിരോധം കൊണ്ട്, ഇതാണ് യു ഡി എഫ് രാഷ്ട്രീയം: ഡോ .തോമസ് ഐസക്

35, 801 പേര്‍ പങ്കെടുത്ത സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അതിനിടയില്‍ പഞ്ചാബില്‍ ആംആദ്മി വീണ്ടും ശക്തമാകുമെന്നാണ് ഈ സര്‍വേ പറയുന്നത്. ഒപ്പം കോണ്‍ഗ്രസിനും ആശ്വസിക്കാവുന്നതാണ് സര്‍വേ ഫലം. 13 ലോക്‌സഭാ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും അഞ്ച് സീറ്റുകള്‍ വീതം നേടുമ്പോള്‍ ബിജെപിക്ക് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News