ചന്ദ്രശേഖർ ആസാദ് വധശ്രമം, മൂന്ന് യുപി സ്വദേശികളടക്കം നാല് പേര്‍ പിടിയില്‍

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്. ഇവർ സഞ്ചരിച്ച വാഹനമടക്കം  ഹരിയാനയിലെ അംബാലയില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കവേയാണ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇളയസഹോദരനുൾപ്പെടെ അഞ്ച് പേർക്ക് ഒപ്പം കാറിൽ സഹാറൻപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ALSO READ: “ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ ക‍ഴിയുന്നില്ല”: കേന്ദ്ര സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത

രണ്ട് വെടിയുണ്ടകൾ കാറിൽ തുളഞ്ഞ് കയറി. ഒരു വെടിയുണ്ട കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വെടിയുണ്ട സീറ്റിലും തുളഞ്ഞുകയറി. ആസാദിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News