തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്. സ്റ്റേഡിയം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യൂതി സ്റ്റേഡിയത്തിന്‍റെ റൂഫിൽ സ്ഥാപിച്ച സോളാറിലൂടെ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സോളാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

Also read:കാസർഗോഡ് കാറഡുക്ക അഗ്രിക്കൾച്ചർ സഹകരണ സൊസൈറ്റി തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

40,000 അടി ചതുരശ്ര വിസ്തീർണമുള്ള സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിലാണ് സോളാർ സ്ഥാപിച്ചത്. സ്റ്റേഡിയത്തിന്‍റെ മു‍ഴുവൻ പ്രവർത്തനത്തിനും ആവശ്യമായ വൈദ്യൂതി ഇതിൽ നിന്ന് ഉല്പാദിപ്പിക്കാൻ ക‍ഴിയും. സ്പോർട്സ് കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതിയും ഇവിടെനിന്ന് ഉത്പാദിപ്പിക്കാം. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നത്.

Also read:ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 6,50,0000 രൂപ നഷ്ടമായെന്ന് പരാതി

സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ-സംസ്ഥാന കായിക മത്സരങ്ങൾ നടക്കുന്ന സംസ്ഥാനത്തെ തന്നെ പ്രധാന വേദിയാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News