‘യോഗി ഒരക്ഷരം മിണ്ടുന്നില്ല, കുറ്റവാളികളെ സംരക്ഷിക്കുന്നു’; ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനവുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. യോഗി ഒരക്ഷരം മിണ്ടുന്നില്ലെന്നും കുറ്റവാളികളെ അദ്ദേഹം സംരക്ഷിക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.

ALSO READ: ഏകീകൃത നിയമമോ അതോ ബ്രാഹ്മണാധിപത്യമോ?

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷമായിരുന്നു ആസാദിന്റെ പ്രതികരണം. ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. പക്ഷേ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ സംരക്ഷണമില്ലാതെ ഇത് ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരക്ഷരം മിണ്ടുന്നില്ലെന്നും കുറ്റവാളികളെ അദ്ദേഹം സംരക്ഷിക്കുകയാണെന്നും ആസാദ് പറഞ്ഞു.

ALSO READ: അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടു; റിപ്പോര്‍ട്ട്

അതേസമയം, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News