മറ്റൊരു ചരിത്രം കൂടി രചിച്ച് ചന്ദ്രയാൻ, സ്പാനിഷ് സ്ട്രീമർ ഇബായുടെ റെക്കോർഡ് മറികടന്നു

രണ്ടു ചരിത്രങ്ങൾക്കൊപ്പം മൂന്നാമതൊരു ചരിത്രം കൂടി തീർത്ത് ചന്ദ്രയാൻ 3. ലൈവ് സ്ട്രീമിങ് കാഴ്ചക്കാരിൽ ലോക റെക്കോർഡാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. തത്സമയം ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ് 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഐസ്ആർഒ യൂട്യൂബ് ലൈവിലൂടെ കണ്ടത്. ഇതോടെ സ്പാനിഷ് സ്ട്രീമർ ഇബായുടെ നേരത്തെയുള്ള 3.4 മില്യൺ ദശലക്ഷത്തിന്റെ റെക്കോർഡാണ് ചന്ദ്രയാൻ 3 തകർത്തിരിക്കുന്നത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് മുമ്പ് വൈകുന്നേരം 5:53- സമയത്താണ് 5.6 ദശലക്ഷത്തിലധികം ആളുകൾ ഐസ്ആർഒ ലൈവ് സ്ട്രീം കാണാൻ ഉണ്ടായിരുന്നത്.

ALSO READ: ചന്ദ്രയാൻ വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ: സ്‌പീക്കർ

ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായമാണ് ഇന്ത്യ രചിച്ചത്. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ വൈകീട്ട് 6.03നായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയത്. ഇതിന് മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ.

ALSO READ: ‘ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം’: മുഖ്യമന്ത്രി

ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വൈകീട്ട് 5.45 ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിംഗ് തത്സമയം വെര്‍ച്വലായി കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News