ചന്ദ്രയാന്‍-3 യുടെ വിക്ഷേപണം വിമാനത്തിലിരുന്ന് പകർത്തി യാത്രക്കാര്‍; വീഡിയോ

ചന്ദ്രയാന്‍-3 യുടെ വിക്ഷേപണദൃശ്യം വിമാനത്തിലിരുന്ന് പകര്‍ത്തി യാത്രക്കാര്‍. ഇന്‍ഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് ആ ദൃശ്യം വിമാനത്തിന്‍റെ വിൻഡോയിലൂടെ നേരിട്ട് കാണാനും വിഡിയോ പകർത്താനുമായി. പൈലറ്റിന്‍റെ അറിയിപ്പിനെ തുടര്‍ന്നാണ് വിമാന യാത്രക്കാര്‍ ഈ ദൃശ്യം ഇത്രയും അടുത്തുകണ്ടത്. കൂടാതെ തങ്ങൾ വിമാനത്തിലിരുന്ന് പകർത്തിയ ദൃശ്യം യാത്രക്കാർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു.

ALSO READ: പൊലീസ് മാമൻ എന്നെ ആ ജീപ്പിലൊന്ന് കയറ്റുമോ; വൈറലായി വീഡിയോ

തെളിഞ്ഞ നീലാകാശത്തിന് കീഴെയുള്ള വെള്ളമേഘങ്ങള്‍ക്കിടയിലൂടെ വെള്ളിരേഖ പോലെ കുതിച്ചുപൊങ്ങുന്ന ചന്ദ്രയാന്‍-3 ദൗത്യയാത്രയുടെ ദൃശ്യം യാത്രക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതുപോലെ തന്നെ താഴെനിന്ന് റോക്കറ്റിന്‍റെ വിക്ഷേപണം ഷൂട്ട് ചെയ്ത ഒരു വീഡിയോയിൽ ഈ വിമാനത്തിന്‍റെ ചിത്രവും പതിഞ്ഞിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറുമാണ് വിക്ഷേപിച്ചത്.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ALSO READ: പൂട്ട് പൊളിച്ച് കള്ളന്‍ അകത്തുകയറി; പാലക്കാട് വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം

ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാന്‍ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.ലാന്‍ഡിങ് വിജയകരമായാല്‍ റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ‌14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന കാലയളവ്. ഇക്കാലയളവിൽ ലാന്ററിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വിവരശേഖരണങ്ങളും ഐഎസ്ആര്‍ഒ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News