ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ മൂന്നിൻ്റെ പ്രോപ്പൽഷൻ മോഡ്യൂളിനെ മൂന്നാംഘട്ട ഓർബിറ്റിലേക്ക് എത്തിക്കുന്ന ജ്വലന പ്രക്രിയ ഇന്ന് നടക്കും. ത്രസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന പരിപാടിക്ക് ബംഗളൂരുവിലെ സാറ്റലൈറ്റ് സെൻ്ററാണ് നേതൃത്വം നൽകുക. കഴിഞ്ഞ ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ലെ പ്രൊപ്പൽഷൻ മൊഡ്യൂൾ, എൽവിഎം3- എം4 റോക്കറ്റിൽ നിന്ന് വിഘടിച്ച് ആദ്യ 16 മിനിറ്റുകളിൽ തന്നെ ഭൂമിയിൽ നിന്ന് 170 കിമീ മുതൽ 36,500 കിമീ വരെ ദൂരമുള്ള പരിക്രമണപഥത്തിൽ എത്തിയിരുന്നു.
also read :മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
രണ്ടാം ഘട്ട ഓർബിറ്റിലേക്ക് ചന്ദ്രയാൻ 3 എത്തിയത് കഴിഞ്ഞ ദിവസമാണ്. നിലവിൽ ഭൂമിയിൽ നിന്ന് കുറഞ്ഞത് 226 കിമീ അകലെ കറങ്ങിത്തിരിയുകയാണ് ചന്ദ്രയാൻ 3. വിക്ഷേപിച്ച് 40ആം ദിവസം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ വിക്രം എന്ന ലാൻഡറും പ്രഗ്യാൻ എന്ന റോവറും എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
also read:സംസ്ഥാനത്ത് ഇന്ന് പൊതു അവധി ,വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here