ചാന്ദ്രദൗത്യം വിജയകരം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുത്ത ആദ്യ രാജ്യമായി ഇന്ത്യ

ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഇന്ത്യ. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനില്‍ ഇറങ്ങി. വൈകീട്ട് 6.03നായിരുന്നു ലാന്‍ഡിംഗ്. ഇതിന് മുന്‍പ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ.

also read- ‘ചരിത്രദൗത്യം നിറവേറ്റി ചന്ദ്രയാൻ 3’, ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വൈകീട്ട് 5.45 ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിംഗ് തത്സമയം വെര്‍ച്വലായി കണ്ടു.

also read- ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് വെട്ടിമാറ്റിയത്, ബന്ധപ്പെട്ടവരെയും സംഘടനകളെയും വെള്ള പൂശാനാണ് ശ്രമം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News