ചന്ദ്രയാന്‍ നാലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. 2040തില്‍ ഇന്ത്യന്‍ ബഹിരാകാശയാത്രികനെ ചന്ദ്രനില്‍ എത്തിക്കുന്നതിന്റെ ആദ്യ പടിയാണിത്.
ചന്ദ്രയാന്‍ സീരിയസിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ വികസിപ്പിക്കുന്നതാണ് ചന്ദ്രയാന്‍ നാല്. 2040ല്‍ ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അത് സംഭവിക്കണമെങ്കില്‍ നമുക്ക് വിവിധ തരത്തിലുള്ള ചാന്ദ്രപര്യവേക്ഷണങ്ങള്‍ നടത്തണം. ഇതിന്റെ ആദ്യപടിയാണ് ചന്ദ്രയാന്‍ നാല്.
ഐഎസ്ആര്‍ഒ ചാന്ദ്രപര്യവേക്ഷണം മാത്രമല്ല മറ്റ് പല പ്രോജക്ടുകളും ചെയ്യുന്നുണ്ട്. ടെക്‌നോജളി ഡെവലപ്പ്‌മെന്റ് പ്രോജക്ട്‌സ് മുതല്‍ റോക്കറ്റ്, സാറ്റ്‌ലൈറ്റ് പ്രോജക്ട് വരെ ഇതില്‍ ഉള്‍പ്പെടും.
ALSO READ: അനിൽ ആന്റണിക്കെതിരായ കോഴ ആരോപണം; ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടെന്ന് പി ജെ കുര്യൻ
2023 ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3ന്റെ ലാന്റര്‍ മൊഡ്യൂള്‍ ഇറക്കി വന്‍ ചരിത്രമാണ് ഇന്ത്യ സൃഷ്ടിച്ചത്. ഇത്തരം ഒരു നേട്ടം കൊയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇതിന് പിറകേ ഈ വര്‍ഷം ആദിത്യ എല്‍ വണ്‍ സ്‌പേസ് ക്രാഫ്റ്റ് ഹാലോ ഓര്‍ബിറ്റില്‍ എത്തിക്കാനും ഇന്ത്യന്‍ സ്‌പേസ് ഓര്‍ഗനൈസേഷന് കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here