ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. റോവറിലെ ശാസ്ത്ര ഉപകരണമായ എൽ ഐ ബി എസ് ആണ് കണ്ടെത്തൽ നടത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത് ആദ്യം.
ALSO READ: സൂര്യയുടെ കങ്കുവ എന്റെ സിനിമ, അത് സംവിധാനം ചെയ്യേണ്ടിയിരുന്നത് ഞാനാണ്: വെളിപ്പെടുത്തലുമായി നടൻ ബാല
അതേസമയം, ചന്ദ്രനിലെ ഗർത്തങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കി റോവർ പ്രഗ്യാൻ. ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ പ്രഗ്യാൻ 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം 3 മീറ്റർ മുൻപേ കണ്ടെത്തി ഗതിമാറി പുതിയ സഞ്ചാരപാതയിലൂടെ റോവർ മുന്നോട്ടു പോയതായി ഐ എസ് ആർ ഒ അറിയിച്ചു. റോവർ പകർത്തിയ ഗർത്തത്തിന്റെ ചിത്രവും പുതിയ പാതയിലൂടെ റോവർ നീങ്ങിയതിന്റെ ചിത്രവും പുറത്തു വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here