ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭൗമ ഭ്രമണപഥം ഉയർത്തൽ നടപടി വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ. അഞ്ചാം ഘട്ടത്തിന്റെ വിജയത്തോടെ പേടകം 1,27,609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രോ പറഞ്ഞു.
കൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം നിലവിലെ ഭ്രമണപഥം ഏതെന്ന് സ്ഥിരീകരിക്കും.ഈ സുപ്രധാന നാഴികക്കല്ല് ബഹിരാകാശ പേടകത്തെ ഭൂമിയിൽ നിന്ന് കൂടുതൽ അകറ്റുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കയറുന്ന നിർണായക ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ്.
ALSO READ: മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം
അതേസമയം കഴിഞ്ഞയാഴ്‌ചയാണ് നാലാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്.ഈ യാത്രയിലെ അടുത്ത നിർണായക ഘട്ടമായ TLI, 2023 ഓഗസ്‌റ്റ് 1ന് അർദ്ധരാത്രി 12നും ഒരു മണിക്കും ഇടയിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇത് പേടകത്തിന്റെ ചാന്ദ്ര യാത്രയ്ക്ക് മറ്റൊരു തുടക്കം കുറിക്കും.
2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ദൗത്യം, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനും റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ലക്ഷ്യമിടുന്നത്. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM-3) 36,500 km x 170 km നീളമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ സ്ഥാപിക്കുകയായിരുന്നു.
ALSO READ: ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ
ദൗത്യം വിജയിച്ചാൽ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
“ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഈ (ചന്ദ്രയാൻ -3) ദൗത്യത്തിലൂടെ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ലോകം മുഴുവൻ ഉറ്റുനോക്കുന്ന നിർണായക ദൗത്യമായതിനാൽ തന്നെ പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള സഞ്ചാരത്തിന്റെ ഭാവി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇസ്രോ” എന്നാണ് ചെയർമാൻ സോമനാഥ് ഈ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here