ചന്ദ്രയാൻ 3 അടുത്ത ഘട്ടത്തിൽ; റോവർ പുറത്തേക്ക്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത ഘട്ടത്തിലേക്ക്. ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്നു. റോവർ പുറത്തേക്ക് എത്തി. നേരത്തെ അനുകൂല സാഹചര്യമാണോ എന്നതിൽ വ്യക്തത വരുത്തിയ ശേഷം തുട‍‍ര്‍ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.

also read:ചന്ദ്രയാന്‍ 3 വിജയകരം; ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് ദുബൈ ഭരണാധികാരി

ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ്  ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്ന ലാൻഡർ, അതിന് ശേഷം മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്കെത്തി.

also read: ‘ഭാരതത്തില്‍ ഭൂമി മാതാവും ചന്ദ്രൻ അമ്മാവനും’, അമൃതകാലത്തിൻ്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിൻ്റെ അമൃതവര്‍ഷം: പ്രധാനമന്ത്രി

ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടു മുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം വീണ്ടും താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമായ സ്ഥലമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി, ലാൻഡർ ചന്ദ്രോപരിതലം തൊട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News