“ചന്ദ്രയാൻ – 3 പരാജയപ്പെടും”; വിവാദ കുറിപ്പുമായി കർണാടക അധ്യാപകൻ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ – 3 ദൗത്യം പരാജയപ്പെടുമെന്ന വിവാദ പോസ്റ്റുമായി കർണാടകയിലെ അധ്യാപകൻ. മല്ലേശ്വരം പിയു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. കുറിപ്പ് വിവാദമായതോടെ സംസ്ഥാന സർക്കാർ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു മൂർത്തിയുടെ ട്വീറ്റ്.

Also Read :“മന്ത്രിയുടെ ഓഫീസിൽ സംഭവിച്ചത് അത്ഭുതപ്പെടുത്തി; എവിടെയും മറുപടി പറയാതെ ഞാനോടുകയായിരുന്നു”; യുവ സംരഭകയുടെ അനുഭവക്കുറിപ്പ്

തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച അദ്ദേഹം മറുപടി നൽകും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News