ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ചന്ദ്രയാന്‍ 3 ശനിയാഴ്ച രാത്രി ഏഴുമണിയോടെചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ നാളെ രാത്രി 11 മണിക്ക് നടക്കും. ഇതിന് ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് (ഇസ്ട്രാക്) മേല്‍നോട്ടം വഹിക്കും.

Also Read: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് പേടകത്തെ ട്രാന്‍സ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. തുടര്‍ന്ന് നാല് ദിവസം ലൂണാര്‍ ട്രാന്‍ഫര്‍ ട്രജക്ടറിയിലൂടെ യാത്ര ചെയ്ത് ഇന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ എത്തി. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും.

Also Read: ‘പല രഹസ്യങ്ങളും എന്നോടൊപ്പം മണ്ണടിയട്ടെ’, ആത്മകഥ എഴുതിയാൽ അത് പലരെയും വേദനിപ്പിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ അടത്തുമുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് ആഗസ്റ്റ് 23നാണ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News