ഇന്ന് ലാൻഡർ മോഡ്യൂൾ വേർപെടും, ചന്ദ്രയാന്‍ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു

ലക്ഷ്യത്തിലേക്ക് അടുക്കുന്ന ചന്ദ്രയാന്‍ 3ന്‍റെ വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വ്യാ‍ഴാ‍ഴ്ച വേര്‍പെടും. പേടകത്തിന്‍റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയായിരുന്നു. ചന്ദ്രന്‍റെ 150 കിമീx 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തില്‍  പേടകം എത്തി.

ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക.

ALSO READ: എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ ആഗസ്റ്റ് 23 ന് പുറത്തിറക്കും: മന്ത്രി വി ശിവൻകുട്ടി

30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഇതിന് ശേഷം ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 യുടെ യാത്ര ഇതിനകം 33 ദിവസം പിന്നിട്ടു.

ALSO READ: തിരുവനന്തപുരം മാനവീയം വീഥി: ഓണത്തിന് മുമ്പ് നാടിന് സമർപ്പിക്കുമെന്ന് മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News