ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ തിങ്കളാഴ്ച നടക്കും

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 11:30 നും 12:30 നും ഇടയിലുള്ള സമയത്തിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. ചന്ദ്രയാൻ മൂന്നിന് ഇനിയുള്ള ദിവസങ്ങൾ സങ്കീർണവും നിർണായകവും ആണ് . നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററും ആണ്. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ സ്വയം മുന്നോട്ട് പോകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നാണ് പ്രതീക്ഷ.

also read:ജൂനിയർ അത്ലറ്റിന്റെ മരണം; ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ കുമാർ തിഹാർ ജയിലിൽ കീഴടങ്ങി

ചന്ദ്രയാൻ പേടകത്തിന്റെ ഇതുവരെയുള്ള പ്രയാണം ഐ എസ് ആർ ഒ പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ടുപോയിരുന്നു. ജൂലൈ 14നാണ് ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എൽ വി എം 3 റോക്കറ്റ് എത്തിച്ചത്. തുടർന്ന് ജൂലൈ 15, 17, 18, 20, 25 ദിവസങ്ങളിലായി പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ഭ്രമണപഥം വികസിപ്പിച്ചു.

also read:ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം; ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച തിങ്കളാഴ്ച

ബം​ഗ​ളൂ​രു​വി​ലെ സാ​റ്റ​ലൈ​റ്റ് സെന്‍ററായിരുന്നു ഇതിന്റെ ​മേൽനോട്ടം .ജൂലൈ 15നാണ് ആദ്യ ഭ്രമണപഥ വികസിപ്പിക്കൽ നടന്നത്. ഇതോടെ ഭൂമിയുടെ 173 കിലോമീറ്റർ അടുത്തും 41762 കിലോമീറ്റർ അകലെയുമായി പേടകം വലംവെക്കാൻ തുടങ്ങി. ജൂലൈ 17ന് രണ്ടാം തവണ ഭ്രമണപഥം വികസിപ്പിച്ച് പേടകം 226 കിലോമീറ്റർ അടുത്തും 41603 കിലോമീറ്റർ അകലെയും എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News