ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്നറിയപ്പെടും: നരേന്ദ്രമോദി

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും  രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ജി ആർ അനിൽ

ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത്  ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണ്. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിന് ഇവിടെ ഇല്ലായിരുന്നുവെങ്കിലും മനസ് ഇവിടെ ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്‍റെ അഭിമാനം ചന്ദ്രനില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘ഞാൻ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി, ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്’; ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News