ചാന്ദ്രയാന്‍ 3 ദൗത്യം അഭിമാനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥന്‍. തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും ഒക്കെ നമ്മള്‍ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം
‘ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് മുന്‍ഗണന. ഗഗന്‍യാന്‍ മിഷന്റെ അടുത്ത പരീക്ഷണം സെപ്റ്റംബര്‍ ഒടുവിലോ ഒക്ടോബര്‍ ആദ്യമോ നടക്കും. അടുത്ത ചാന്ദ്ര ദൗത്യങ്ങള്‍ക്ക് അംഗീകാരമായിട്ടില്ല. ജപ്പാനുമായി ചേര്‍ന്നുള്ള ലൂപക്‌സ് മിഷന്‍ വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷ. റോവര്‍ ചിത്രങ്ങള്‍ എടുക്കുന്നുണ്ട്. നല്ല ചിത്രങ്ങള്‍ പിന്നാലെ വരും’- എസ് സോമനാഥന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here