ചാന്ദ്രയാൻ 3 ശനിയാ‍ഴ്ച ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും

ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ടുഭാഗം പിന്നിട്ട് ചാന്ദ്രയാൻ 3. ഇന്ന് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്‍റെ ആകർഷണ വലയിൽ പ്രവേശിക്കുന്നതോടെ ചാന്ദ്രയാൻ 3 നിർണായക ഘട്ടത്തിലെത്തി.
ഭൂമിയുടെ ഭ്രമണപഥം വിട്ട ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയിൽ പ്രവേശിക്കും. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം നിർണായക ഘട്ടത്തിൽ പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നിൽ രണ്ട് ദൂരം ചാന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയതായി ISRO ട്വിറ്ററിൽ അറിയിച്ചു. ജൂലൈ 14 ന് വിക്ഷേപിച്ച ചാന്ദ്രയാൻ മൂന്നിന്റെ യാത്ര ഇന്ന് 22 ദിവസം പിന്നിട്ടു.
ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻസ്‌ഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. 17 ദിവസം ഭൂമിയെ വലം വച്ചശേഷം ഓഗസ്റ്റ് ഒന്നിനാണ് ചാന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിയത്. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്നതിൽ ചാന്ദ്രയാൻ 3 ഒരു നിർണായക പങ്ക് വഹിക്കുന്നു. ചാന്ദ്രയാൻ 2 പരാജയപ്പെട്ടെങ്കിലും ചാന്ദ്രയാൻ 3 വിജയ ലക്ഷ്യത്തിലേയ്ക്ക് യാത്ര തുടരുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News