ചന്ദ്രനില്‍ ചന്ദ്രയാന്‍റെ ആറാട്ട്, റോവര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലാന്‍ഡര്‍: വീഡിയോ

ചന്ദ്രന്‍റെ പ്രതലത്തില്‍ ആറാടുകയാണ് ഇന്ത്യയുടെ സ്വന്തം ചന്ദ്രയാൻ 3. ചന്ദ്രനില്‍ സള്‍ഫറിന്‍റെ സാന്നിധ്യം ചന്ദ്രയാന്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോ‍ഴിതാ പ്രഗ്യാന്‍ റോവര്‍ സള്‍ഫര്‍ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പങ്കുവെച്ചു.

അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്ട്രോസ്കോപ്പ് (APXS)  ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അഞ്ചു സെന്റിമീറ്റര്‍ താഴെയാണ് സള്‍ഫറിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

ALSO READ: തൃശ്ശൂര്‍ മൂര്‍ക്കനിക്കര കൊലപാതകം; 6 പ്രതികള്‍ കസ്റ്റഡിയില്‍

ഖരരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കൂടുതല്‍ ഉറപ്പിക്കുന്നുണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന സള്‍ഫറിന്‍റെ സാന്നിധ്യം.
അതേസമയം, റോവര്‍ ചന്ദ്രനില്‍ ചുറ്റിത്തിരിയുന്നതിന്‍റെ ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പങ്കുവെച്ചു. റോവര്‍ ചന്ദ്രനില്‍ ചുറ്റിക്കറങ്ങുന്നത് ഒരു അമ്മ കുട്ടിയെ നോക്കി നില്‍ക്കുന്നത് പോലെ ലാന്‍ഡര്‍ കാണുന്നു എന്നാണ് ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചിരിക്കുന്നത്.

ALSO READ: ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ, 23 കോടിയുടെ വില്‍പ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News