രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം ആരംഭിച്ചു. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.
വലിയൊരു നാഴികക്കല്ലാണ് ഐഎസ്ആര്‍ഒ ലോകത്തിനു വേണ്ടി പിന്നിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി.
ALSO READ:വനിതാ താരത്തിന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്ബോള്‍ അധ്യക്ഷനെതിരെ കേസെടുത്ത് ഫിഫ
ചന്ദ്രനെ ലക്ഷ്യമിട്ട് റഷ്യ അയച്ച ലൂണ 25 ദിവസങ്ങള്‍ക്കു മുമ്പാണ് തകര്‍ന്നു വീണത്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയത്തെ ലോകം നോക്കിക്കാണുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിലേക്ക് പേടകമിറക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യവും.
ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിന് തൊട്ടുമുമ്പ് തകര്‍ന്നെങ്കിലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്ന് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു തരത്തില്‍ ചന്ദ്രയാന്‍ രണ്ടിന്‍റെ കൂടി വിജയമാണ് ഇന്ന് ഐഎസ്ആര്‍ഒ രുചിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here