ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 3 വീണ്ടും ഉണരുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ. ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ചാന്ദ്രയാന്‍റേത് ചരിത്ര നേട്ടമാക്കും. സാഹചര്യങ്ങള്‍ അനുകൂലമാകുമെന്നാണ് ഐഎസ്ആര്‍ഒ യുടെ കണക്കുക്കൂട്ടല്‍.
Also read:താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി ചന്ദ്രയാന്‍ 3ന്‍റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ്പ് മോഡിലേക്ക് പോയത്. സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ശേഷം പ്രാഥമിക ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് ഉറക്കത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വീണ്ടുമൊരു സോഫ്റ്റ് ലാന്‍ഡിംഗ് കൂടി പൂര്‍ത്തീകരിക്കുന്നതില്‍ ദൗത്യം വിജയം കണ്ടിരുന്നു.
Also:കേരള ബ്ലാസ്റ്റേഴ്സിന് ജയം
നിലവിലെ ലാന്‍ഡിംഗ് പോയിന്‍റില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതോടെ ഉറക്കത്തില്‍ നിന്ന് ലാന്‍ഡറും റോവറും പ്രവര്‍ത്തനം ആരംഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ അത് ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്‍റെ സാക്ഷ്യമാകും. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിലവില്‍ ലഭിച്ച വിവരങ്ങളിലെ സംശയങ്ങല്‍ ദൂരീകരിക്കാനും നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ കൂടി ശേഖരിക്കാനും കഴിയും.
Also read:തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍
സൂര്യന്റെ എലവേഷൻ 6° മുതൽ 9° വരെ എത്തുമ്പോഴാണ് ചന്ദ്രയാന്‍ 3 ലെ സംവിധാനങ്ങള്‍ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം .എന്നാൽ സോളാർ പാനലുകൾക്ക് ഊർജ്ജോത്പാദനം നടത്താൻ താപനില ഒരു നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം.ആവശ്യമായ തോതില്‍ പ്രകാശവും ചൂടും എത്താനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ശാസ്ത്ര ലോകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here