ചാന്ദ്ര ദൗത്യം വിജയത്തിലേക്ക്, ചന്ദ്രനിലേക്ക്  ഒരു പടി കൂടി അടുത്ത് പേടകം

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്ര ദൗത്യം നിർണായക ഘട്ടത്തിലേക്ക് ചുവടു വയ്ക്കുന്നു. ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനമായ ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു എന്ന വിവരമാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയർത്തുന്നതിൽ ഇസ്രോ വിജയിച്ചതായി ഇസ്രോ അറിയിച്ചു.

ബെംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്, എർത്ത് ബൗണ്ട് പെരിജി ഫയറിംഗിലൂടയാണ് ഇത് നടപ്പിലാക്കിയത്. അടുത്ത ഭ്രമണപഥ മാറ്റം 2023 ജൂലൈ 25ന് ഉച്ചയ്ക്ക് 2നും 3നും ഇടയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ALSO READ: ഇന്‍റര്‍നെറ്റ് നിരോധിച്ചത് ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ ഉള്ളതുകൊണ്ട്: വിവാദ പ്രസ്താവനയുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 2023 ജൂലൈ 14ന് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹം17 മിനിറ്റു കഴിഞ്ഞു ഭ്രമണ പഥത്തിൽ എത്തിയിരുന്നു.ചന്ദ്രോപരിതലത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ വേണ്ട ശാസ്ത്രീയ ഉപകരണങ്ങൾ ഇതിൽ രൂപ കല്പന ചെയ്തിട്ടുണ്ട്. ചന്ദ്രന്റെ ഭൂപ്രകൃതി, ഭൂകമ്പശാസ്ത്രം, ധാതുക്കളുടെ തിരിച്ചറിയലും വിതരണവും, ഉപരിതല രാസഘടന, മുകളിലെ മണ്ണിന്റെ തെർമോ-ഫിസിക്കൽ സവിശേഷതകൾ, ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ ഘടന എന്നിവ ഇതിൽപ്പെടുന്നു.

ദൗത്യവുമായി ബന്ധപ്പെട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കൽ, ലാൻഡറിന്റെ വേർതിരിവ്, ഡീബൂസ്‌റ്റ് പ്രവർത്തികൾ, അവസാനമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗിനുള്ള പവർ ഡിസെന്റ് ഘട്ടം തുടങ്ങിയ ഘട്ടങ്ങൾ ഇനി നടത്തേണ്ടിയിരിക്കുന്നു.

ALSO READ: ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News