ചന്ദ്രയാന്‍ 3 ചന്ദ്രനിൽ ഇറങ്ങുന്നത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്യും: മന്ത്രി ഡോ. ആർ ബിന്ദു

ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്രിയദര്‍ശിനി പ്ലാനിറ്റേറിയം തിരുവനന്തപുരം) ഒരുക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്‍റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാൻ ലഭിക്കുന്ന അസുലഭാവസരമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.

കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്‌ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും ഇതോടനുബന്ധിച്ച് സജ്ജമാക്കും. ‘നൈറ്റ് അറ്റ് ദി മ്യൂസിയം’ പരിപാടിയുടെ ഭാഗമായി ബുധനാഴ്ച രാത്രി 10 വരെ വാനനിരീക്ഷണ സൗകര്യമുണ്ടായിരിക്കും.

ALSO READ: അമ്മയുടെ ചികിത്സക്ക് പണമില്ല; എടിഎം മെഷീൻ കുത്തിത്തുറന്ന് പണം കണ്ടെത്താൻ ശ്രമം

മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്‌ടാവ് ഡോ. എം സി ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കുകയും പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News