ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെ ചാന്ദ്രദൗത്യവുമായി റഷ്യയുടെ ലൂണ–25 ഉം പുറപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് ലൂണ–25 കുതിച്ചുയർന്നത്. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണിത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവെച്ചു. റോസ്‌കോസ്‌മോസിനെ അഭിനന്ദിച്ച് ഐഎസ്ആര്‍ഒയും രംഗത്തെത്തി.
ചന്ദ്രന്‍റെ ദക്ഷിണധ്രുവം ലക്ഷ്യമിടുന്ന ലൂണ 25 അഞ്ച് ദിവസത്തിനകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും. ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് ശരിയായ സ്ഥലം തെരഞ്ഞെടുക്കുന്നതിനു മൂന്നു മുതൽ ഏഴു ദിവസം വരെ സമയമെടുക്കും. ഓഗസ്‌റ്റ് 21ഓടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്‌കോസ്‌മോസിലെ ശാസ്ത്രജ്ഞർ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാംപിളുകൾ എടുത്ത് മണ്ണിന്‍റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ–25. യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്നു റോസ്‌കോസ്‌മോസിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.
അതേസമയം ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ തൊടുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
ALSO READ: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം; സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി
Congratulations, Roscosmos on the successful launch of Luna-25 💐
Wonderful to have another meeting point in our space journeys
Wishes for
🇮🇳Chandrayaan-3 &
🇷🇺Luna-25
missions to achieve their goals.— ISRO (@isro) August 11, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here