രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി; പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതിന്റെ കാരണം വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

chandy oommen

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തത് താന്‍ കുടുംബാംഗത്തെ പോലെ കാണുന്ന പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ടെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു.

കുടുംബത്തിലെ അംഗം മത്സരിക്കുമ്പോള്‍ അവര്‍ക്കാണ് മുന്‍ഗണനയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും ബിജെപി ചിത്രത്തില്‍ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലുമായി ഇടഞ്ഞു നില്‍ക്കുന്ന ചാണ്ടി ഉമ്മന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരുതവണ മണ്ഡലത്തിലെത്തി തല കാണിച്ച് മടങ്ങുകയായിരുന്നു. ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് സജീവമല്ലാത്തത് പാലക്കാട് വന്‍ ചര്‍ച്ചയായിരുന്നു.

Also Read :  പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

ഇതിനെ തുടര്‍ന്ന് നേതൃത്വം ഇടപട്ടാണ് ചാണ്ടി ഉമ്മനെ വീണ്ടും പാലക്കാട് എത്തിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. വി ഡി സതീശനെ തള്ളി മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ചാണ്ടിയും ഉമ്മന്‍ പറഞ്ഞു

ചാണ്ടി ഉമ്മനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച്‌സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് മാറ്റിയിരുന്നു. ഇതില്‍ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ സ്മൃതിക്കുടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
എത്തിയപ്പോഴും ചാണ്ടി ഉമ്മന്‍ സഹകരിച്ചില്ല. വി ഡി സതീശന്‍, ഷാഫി പറമ്പില്‍ കൂട്ടത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ് ചാണ്ടി ഉമ്മന്‍ പാലക്കാട് സജീവമല്ലാത്തതിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News