പുതുപ്പള്ളിയില്‍ വികസന സംവാദ വെല്ലുവിളിയില്‍ നിന്നും ഒഴിഞ്ഞുമാറി ചാണ്ടി ഉമ്മന്‍

എല്‍ഡിഎഫിന്റെ വികസന സംവാദ വെല്ലുവിളിയില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറഞ്ഞ കാര്യം ആവര്‍ത്തിച്ചാണ് ചാണ്ടി ഉമ്മന്റെ പ്രതിരോധം. അതേസമയം മറുപടി പറയാന്‍ ചാണ്ടി ഉമ്മന്‍ ആര്‍ജ്ജവം കാട്ടണമെന്നാണ് വോട്ടര്‍മാരുടെ പ്രതികരണം.

Also Read: മലേഷ്യയില്‍ റോഡില്‍ വിമാനം തകര്‍ന്നു വീണ് അപകടം; പത്ത് മരണം; ദൃശ്യങ്ങള്‍ പുറത്ത്

നിരവധി തവണയാണ് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ ക്ഷണിച്ചത്. എന്നാല്‍ സമാനമായി നിരവധി തവണ ചെയ്ത ഒഴിഞ്ഞുമാറല്‍ ചാണ്ടി ഉമ്മന്‍ തുടരുകയാണ്.

ചാണ്ടി ഉമ്മന്‍ ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൃത്യമായി വികസനം ചര്‍ച്ച ചെയ്യുകയാണ്. ഇതോടെ യുഡിഎഫിന്റെ കണക്കുകൂട്ടലും പിഴയ്ക്കുന്നുവെന്നാണ് വിലയിരുത്തല്‍.

Also Read; ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News