ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ സ്വത്ത്; 12,72,579 രൂപയുടെ ബാധ്യത

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

also read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; പരാതിയില്ലെന്ന് അധ്യാപകന്‍

ഭൂമിയും വീടും അടക്കം 15,98,600 രൂപയുടെ ആസ്തിയാണുള്ളത്. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

also read- സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ മണിപ്പൂര്‍; സിപിഐഎം നേതാക്കള്‍ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും

വ്യാഴാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ആദ്യ പത്രിക സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസില്‍ പത്രിക നല്‍കാനെത്തിയത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം മുന്‍ നേതാവ് സിഒടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News