മോദി സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടിഉമ്മൻ

മോദി സർക്കാർർ അഭിഭാഷക പാനലിൽ ചാണ്ടിഉമ്മൻ. ദേശീയപാത അതോറിറ്റി പാനലിലാണ് ഇടം നേടിയത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ് എം എൽ എ ആയ ചാണ്ടിഉമ്മൻ ഇടം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.

Also read:ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ച് സംസ്ഥാനസർക്കാർ

എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനൽ ഓഫീസുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഇനി കോടതികളിൽ ഹാജരാകും. സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അഭിഭാഷകരായി നിയമിച്ചിരുന്നത്.

Also read:കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍ പരാജയപ്പെട്ടു; ഡോക്ടറുടെ കൊലപാതകത്തില്‍ സര്‍ക്കാരിനേയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഇ ഡി, എൻ ഐ എ , കസ്റ്റംസ് തുടങ്ങിയ എല്ലാ കേന്ദ്ര ഏജൻസികളുടെയും അഭിഭാഷകർ സംഘപരിവാർ ബന്ധമുള്ളവരും അഭിഭാഷക പരിഷത്ത് നേതാക്കളുമാണ്. ആ പട്ടികയിലേക്കാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ കൂടിയായ യുവ കോൺഗ്രസ് നേതാവ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഇടം പിടിച്ചത്. പട്ടിക പുറത്തുവന്നതോടെ അഭിഭാഷകർക്കിടയിൽ വിഷയം ചർച്ചയായി. നിയമനം രാഷ്ട്രീയ വിഭാഗത്തിനും കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News