ശബരിമലയിൽ സർക്കാർ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ മികച്ചതെന്ന് അംഗീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പാമ്പാടിയിലെ വിരാഡ് വിശ്വബ്രഹ്മ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ്റെ പരാമർശം.
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യ പ്രഭാഷകനായി എത്തിയത് ചാണ്ടി ഉമ്മനായിരുന്നു. പരിപാടിയ്ക്കിടെ ശബരിമല ക്ഷേത്ര വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച മന്ത്രി ശബരിമലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ക്ഷേത്രത്തിൽ അടുത്തിടെ ദർശനം നടത്തിയ എംഎൽഎ എന്തു പറയുന്നു എന്ന് ചോദിച്ചപ്പോഴാണ് ചാണ്ടി ഉമ്മൻ എംഎൽഎ ‘കൊള്ളാം, നല്ലതാണ്’ എന്ന് മറുപടി നൽകിയത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ശബരിമല ദർശനം നടത്തിയ ശേഷം ശബരിമലയിലെ ഒരുക്കങ്ങൾ മികച്ചതാണെന്ന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here