‘പിണറായി കര്‍മപാടവമുള്ള നേതാവ്’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ചാണ്ടി ഉമ്മന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവെന്ന് പ്രശംസിച്ച് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രശംസ. രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ALSO READ:ചേലക്കരയില്‍ പോരാട്ടച്ചൂട് മുറുകുന്നു; സ്ഥാനാര്‍ത്ഥികളെല്ലാം രണ്ടാംഘട്ട പ്രചാരണത്തില്‍

അതേസമയം ശാസ്ത്ര ഗവേഷണ രംഗത്ത് കേരളത്തെ മികവിന്റെ കേന്ദ്രമായി മാറ്റുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. ഒരെണ്ണം തിരുവനന്തപുരത്ത് തുടങ്ങി കഴിഞ്ഞു. പുതുതലമുറ രോഗങ്ങളെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ശാസ്ത്രാവബോധമുള്ള സമൂഹത്തില്‍ മാത്രമേ ഗവേഷക സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration