കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. നിയോഗം മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും ഇതൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.
ALSO READ: കലക്കി, കുടുക്കി, തിമിർത്തു; ടെക് ലോകത്തേക്ക് മാസ് എൻട്രിയുമായി ഐഫോൺ 16 സീരീസ്
മോദി സർക്കാർ ദേശീയപാത അതോറിറ്റി പാനലിലാണ് ചാണ്ടി ഉമ്മൻ ഇടം നേടിയത്. 63 അംഗ പാനലിൽ പത്തൊമ്പതാമനായാണ് കോൺഗ്രസ് എം എൽ എ ആയ ചാണ്ടിഉമ്മൻ ഇടം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്.
ALSO READ: തളരരുത്! സധൈര്യം മുന്നോട്ട്….; ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
എൻ എച്ച് എ ഐ സെപ്റ്റംബർ ഏഴിന് റീജിനൽ ഓഫീസുകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഇനി കോടതികളിൽ ഹാജരാകും. സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അഭിഭാഷകരായി നിയമിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here