പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തിരുവല്ല എസ് സി കുന്നിലെ മാർത്തോമാ സഭ ആസ്ഥാനത്ത് എത്തി സഭ തലവൻ ഡോക്ടർ തീയാഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
Also Read: രാഹുൽ ഗാന്ധി ശനിയാഴ്ച കേരളത്തില്‍ എത്തും, വയനാട് മണ്ഡലത്തില്‍ രണ്ട് ദിവസം
പുതുപ്പള്ളിയിൽ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെ സഭ ആസ്ഥാനത്ത് എത്തിയ ചാണ്ടി ഉമ്മനെ ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ , യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഈപ്പൻ കുര്യൻ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. 10 മിനിറ്റ് നേരം നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലേക്ക് തിരികെ മടങ്ങി.
ഞങ്ങളുടെ വർക്ക് നല്ല ചിട്ടയോടെ പോകുന്നുണ്ട് ഞങ്ങൾ അത് മാത്രമാണ് നോക്കുന്നത് മറ്റൊരു മുന്നണിയുടെ പ്രവർത്തനവും സ്ഥാനാർഥിത്വവും അവരുടെ സ്വതന്ത്രമാണ്, അത് ഞങ്ങളെ ബാധിക്കുന്നില്ല… നിമിഷനേരംകൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .
അതേസമയം, പുതുപ്പള്ളിയിൽ സിപിഐഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് 12 മണിക്ക് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആവും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ റോഡ് ഷോയും നടക്കും.
Also read: ശിക്ഷാനിയമ ഭേദഗതി ബില്‍: ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ നീക്കം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here