പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് രാവിലെ നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിക്കാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്..പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. ചാണ്ടി ഉമ്മെന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്.

ALSO READ:രണ്ട് വർഷമായി പദവികളൊന്നുമില്ല, കോൺഗ്രസ് പ്രവർത്തക സമിതിയില്‍ ജൂനിയറായുള്ള ആളുകൾ വന്നത് വിഷമമുണ്ടാക്കി: രമേശ് ചെന്നിത്തല

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പുനരാരംഭിക്കുമ്പോഴാണ് ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ സന്ദർശിച്ചു. ഇതിന് മുന്നോടിയായി ചാണ്ടി ഉമ്മൻ ഇന്നലെ എ കെ ആന്റണി തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ചു.

ALSO READ:സോളാർ വിഷയം; സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി യാത്രതിരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News