ചാണ്ടി ഉമ്മന്‍റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മ തുറന്നുകാട്ടി മന്ത്രി വിഎന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികാരം പറഞ്ഞുകൊണ്ട് മാത്രം ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വലിയ തലവേദന ആയിരിക്കുകയാണ്. പുതുപ്പള്ളിയില്‍ ഇല്ലാത്തത് ഉണ്ടെന്ന് പറഞ്ഞ് നടത്തുന്ന പ്രചാരണങ്ങള്‍ ചീട്ടുകൊട്ടാരം പോലെയാണ് പൊളിഞ്ഞുവീഴുന്നത്. അതില്‍ അവസാനം പൊളിഞ്ഞതാണ് പുതുപ്പള്ളിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരാമര്‍ശം. കഴിഞ്ഞ ദിവസം ഇതേ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ മന്ത്രി വി എന്‍ വാസവനും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ചാണ്ടി ഉമ്മന്‍റെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തി എന്നായിരുന്നു കൈരളി ന്യൂസ് ഗുഡ് മോര്‍ണിംഗ് കേരളയിലൂടെ അദ്ദേഹം പറഞ്ഞത്. ചാണ്ടി ഉമ്മന്‍റെ ധാരണയില്ലായ്മയാണ് ഈ പരാമര്‍ശം ചൂണ്ടക്കാണിക്കുന്നത്. യഥാര്‍ത്ഥിത്തില്‍ പുതുപ്പള്ളി പയ്യപ്പാടിയില്‍ വന്നത് സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന് കീഴിലുള്ള നഴ്‌സിംഗ് കോളേജ് ഉള്‍പ്പെടുന്ന ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

ALSO READ: എഐസിസി വർക്കിംഗ് കമ്മിറ്റിയില്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്താത്തതില്‍ യുഡിഎഫ് ഘടക കക്ഷികളില്‍ അതൃപ്തി

ഈ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയപ്പോള്‍ തൃശൂരിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലേക്ക് സ്ഥാപനത്തെ കൊണ്ടുവരികയും ഒരു സൊസൈറ്റി രൂപീകരിക്കുകയും ചെയ്ത് അതിനെ നിലനിര്‍ത്തുകയായിരുന്നു. കൊവിഡ് കാലത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ ടെസ്റ്റ് നടത്താന്‍ ഒരു താത്കാലിക സംവിധാനം വേണമെന്ന് തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ സ്ഥാപനത്തില്‍ അതിനു വേണ്ട സംവിധാനം ഒരുക്കുകയായിരുന്നു. ഇതിനെയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞത്- മന്ത്രി വ്യക്തമാക്കി.

ALSO READ: യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here