“ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ ക‍ഴിയുന്നില്ല”: കേന്ദ്ര സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത

രണ്ട് മാസം പിന്നിട്ടിട്ടും മണിപ്പൂര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ ക‍ഴിയാത്ത കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചൈനയെയും പാക്കിസ്ഥാനെയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

രാജ്യത്ത് ഒരിടത്തും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.

രാജ്യത്തിന്‍റെ അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കുന്നതില്‍ കാര്യത്തില്‍  ആശങ്ക ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്‍: പിന്നില്‍ ഗൂഢ താത്പര്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News