ചങ്ങനാശേരി നഗരസഭാ ഭരണം ഇടതുമുന്നണിക്ക്

ചങ്ങനാശേരി നഗരസഭാ ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. യു ഡി എഫ് അധ്യക്ഷയ്ക്കെതിരെ എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയമാണ് പാസായത്. സ്വതന്ത്ര അംഗങ്ങളുടെ ഉൾപ്പെടെ യു ഡി എഫ് 18, എൽ ഡി എഫ് 16, ബി ജെ പി 3 എന്നിങ്ങനെ ആയിരുന്നു കക്ഷിനില. മൂന്നംഗ പിന്തുണ ഇടതുമുന്നണിയ്ക്ക് ലഭിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ട് വന്നത്.

ALSO READ: മദ്യവർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യം; കള്ള് ചെത്ത് മേഖല പ്രതിസന്ധിയിൽ; എം ബി രാജേഷ്

ഒരാള്‍ ആദ്യവും രണ്ടു പേര്‍ ഇപ്പോഴും യു ഡി എഫ് വിട്ടതാണ് യു ഡി എഫിനു ഭരണം നഷ്ടമാകാനുള്ള കാരണം. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച സ്വതന്ത്ര അംഗമായ ബീന ജോബിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ രാജു ചാക്കോയും ബാബു തോമസുമാണ് ഇടതുപക്ഷത്തേക്ക് മാറിയത്. ഇതോടെ യു ഡി എഫിനു ഭൂരിപക്ഷം നഷ്ടമായത്.

37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. യു ഡി എഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് കൗണ്‍സിലറായ രാജു ചാക്കോ, ബാബു തോമസ് എന്നിവർ എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തേ പിന്തുണയ്ക്കുകയായിരുന്നു.

ALSO READ: മൈക്ക് തടസപ്പെട്ട സംഭവം; പൊലീസ് കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി

37 അംഗ കൗൺസിലിൽ ഇപ്പോള്‍ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷമുണ്ട്. 19 പേരുടെ ലീഡാണ് ഇപ്പോള്‍ ഇടത് മുന്നണിയ്ക്ക് ഉള്ളത്. 16 പേരുടെ അംഗസംഖ്യയാണ് 19 ആയി മാറിയത്. ബിജെപി നിഷ്പക്ഷ നിലപാടാണ് കൈക്കൊള്ളുന്നത്. ഇപ്പോള്‍ യുഡിഎഫ് 15 ആയി ചുരുങ്ങി. ഇപ്പോഴുള്ള ഭരണസമിതിയോടുള്ള അതൃപ്തിയാണ് യുഡിഎഫില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News