മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കി ഇന്ത്യയിലെ പ്രധാന ബാങ്കുകൾ. പ്രധാന ബാങ്കുകൾ നിരവധി മാറ്റങ്ങൾ ആണ് കൊണ്ടുവരുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ പ്രത്യേക നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ALSO READ:70 കോടിയുടെ തട്ടിപ്പ് കേസ്; എസ് കുമാർ ജ്വല്ലറി ഉടമക്ക് ജാമ്യം
വിവിധ സേവിംഗ്സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ ഐസിഐസിഐ ബാങ്ക് നടപ്പിലാക്കും.ഡെബിറ്റ് കാർഡ് വാർഷിക ഫീസ് പ്രതിവർഷം 200 രൂപയാകും. ആദ്യത്തെ 25 ചെക്ക് ലീഫുകൾ എല്ലാ വർഷവും സൗജന്യമായി നൽകും.ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ക്ലിയറിങ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ, തുടങ്ങിയ സേവനങ്ങളെ ബാധിക്കും
യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതൽ തുകയും ജിഎസ്ടിയുടെ അധിക ചാർജും ഉണ്ട്. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ 20,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ അധിക നിരക്ക് ഈടാക്കില്ല. 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജിനൊപ്പം 18 ശതമാനം ജിഎസ്ടി കൂടി അധികമായി നൽകണം.
ALSO READ:ചൊവ്വര ഗുണ്ടാ ആക്രമണം; ഒരാള്‍ പൊലീസ് പിടിയില്‍
യെസ് ബാങ്ക് ഇന്ന് മുതൽ പുതുക്കിയ നിരക്കിൽ സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ ഈടാക്കും. ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതൽ ചെലവാണ്. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും 1 ശതമാനം നിരക്ക് ബാധകമാകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here