വകുപ്പുകളിൽ മാറ്റം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും ഗണേഷ് കുമാറിന് ഗതാഗതവും

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. രജിസ്‌ട്രേഷൻ, പുരാരേഖ, മ്യൂസിയം, പുരാവസ്തുവകുപ്പുകൾ കടന്നപ്പള്ളി രാമചന്ദ്രനും ഗതാഗതവകുപ്പ് കെ ബി ഗണേഷ്കുമാറിനും ചുമതല നൽകി. തുറമുഖം വകുപ്പ് മന്ത്രിയായി വി എൻ വാസവൻ ചുമലയേൽക്കും. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Also Read: സീനിയർ കടന്നപ്പള്ളി: മന്ത്രിക്കുപ്പായത്തിൽ മൂന്നാമൂഴം

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Also Read: കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കടന്നപ്പള്ളി രാമചന്ദ്രൻ ഇത് മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവത്തിന്റെ കരുത്തുമായാണ് കടന്നപ്പള്ളി വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത്. 2001-ല്‍ മുതൽ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണയാണ് മന്ത്രിയാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News