സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. പത്തനംതിട്ട ജില്ലാ കലക്ടർ എ ഷിബു ഐഎഎസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് ഡയറക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് ഇനി പത്തനംതിട്ട ജില്ലാ കലക്ടർ. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ പി വിഷ്ണുരാജ് ഐഎഎസ് കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ. പൊതുമരാമത്ത് വകുപ്പ് ഹൗസിംഗ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ ഐഎഎസ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഡയറക്ടർ ആകും.

ALSO READ: സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; തുടർച്ചയായ 22-ാം വർഷവും എസ്എഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News