“ജനങ്ങൾക്ക് നിയമങ്ങളിൽ പേടിയില്ല;ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം”; നിതിൻ ഗഡ്‍കരി

ജനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ റോഡപകടങ്ങൾ കുറയ്ക്കാനായി നടത്തുന്ന ശ്രമങ്ങളെല്ലാം പാഴാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് നിയമങ്ങളിൽ  പേടിയോ ബഹുമാനമോ ഇല്ല. ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം. യാത്രക്കാരുടെ സഹകരണം ഉണ്ടെങ്കിൽ അപകടങ്ങളുടെ എണ്ണം ഫലപ്രദമായി കുറയ്ക്കാൻ കഴിയും. അല്ലാത്തപക്ഷം അതിനു ബുദ്ധിമുട്ടാകുമെന്നും ഗഡ്‍കരി പറഞ്ഞു.ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

Also Read:വില 1,639 കോടി; ലോകത്തെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി  ഇന്ത്യന്‍ വ്യവസായി

രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. അതിൽ 1.5 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മരണപ്പെട്ടവരിൽ കൂടുതലും 18-34 വയസ്സിനിടയിലുള്ളവരാണ്.അപകടത്തിൽ പരുക്കേറ്റവർ ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടുകയാണെന്നും ഗഡ്‍കരി പറഞ്ഞു.

Also Read:ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്

റോഡപകടങ്ങൾ കുറയ്ക്കേണ്ട ബാധ്യത സാധാരണക്കാർക്കും ഉണ്ട്. അമിതവേഗതയും മദ്യപിച്ച് വാഹനമോടിക്കലും ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രയുമെല്ലാമാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം.ട്രാഫിക് നിയമങ്ങളെ പറ്റി ധാരണയുണ്ടായിട്ടും പലപ്പോഴും നിയമങ്ങൾ ലംഘിക്കപ്പെടാറാണ് പതിവ്. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇതിനുവേണ്ടി സെലിബ്രറ്റികളെ ഉൾപ്പെടുത്തി ക്യാംപയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News