മഴ മുന്നറിയിപ്പിൽ മാറ്റം, ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് ആണുള്ളത്. അതേസമയം കനത്ത മഴയെത്തുടർന്ന് തൃശൂർ, കാസർഗോഡ്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Also Read; കാറ്റും മഴയും തുടരുന്നു; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു. നാളെയോടെ വടക്കൻ കേരളം – കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. നാളെ വരെ അതിശക്തമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഫെഞ്ചാൻ ചുഴലികാറ്റിൻ്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്.
Also Read; തമിഴ്നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here