രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റം

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റം. നവംബര്‍ 23 ല്‍ നിന്ന് നവംബര്‍ 25ലേക്ക് മാറ്റി. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. ജോധ്പൂര്‍ ബിജെപി എംപി പി പി ചൗധരി, വിവിധ സാമൂഹിക സംഘടനകള്‍ അടക്കം ഇത് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 23ന് വലിയ തോതില്‍ വിവാഹങ്ങളും പ്രാദേശിക ഉത്സവങ്ങളും നടക്കുന്നതിനാല്‍ തീയതി മാറ്റണമെന്നതായിരുന്നു ആവശ്യം.ഇത് കണക്കിലെടുത്താണ് നവംബര്‍ 25ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News